
കൊച്ചി: രാജ്യത്ത് ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യവ്യാപകമായി ജനങ്ങളെ തയ്യാറെടുപ്പിക്കുന്ന മോക്ഡ്രിൽ സംസ്ഥാനത്ത് പൂർത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30ഓടെ അവസാനിച്ചു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മോക്ഡ്രിൽ നടന്നു.
കൊച്ചിയിൽ കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്പ് യാര്‍ഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്. തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് മോക്ഡ്രിൽ നടന്നത്. അതേസമയം കോഴിക്കോട് മോക്ഡ്രില്ലുമായി ബന്ധപ്പെട്ടുണ്ടായ സൈറണിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.