വിദേശ മദ്യവുമായി ആലപ്പുഴ സ്വദേശി പിടിയിൽ...


ആലപ്പുഴ: ഇരുപത്തിയഞ്ച് കുപ്പി വിദേശ മദ്യവുമായി പുന്നപ്ര സ്വദേശി പിടിയിൽ.പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പുന്നപ്ര ചെക്കാത്തറ വീട്ടിൽ വിനോദ് കുമാർ ( 49) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം. നവാസ് ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 15 ന് പുലർച്ചെ ഒരു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.

അമ്പലപ്പുഴ ബിവറേജിന് വടക്കുവശം ഉള്ള സൂപ്പർ മാർക്കറ്റിന് സമീപം ഒരാൾ വിദേശ മദ്യവുമായി നിൽക്കുന്നു എന്ന് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നൈറ്റ് പെട്രോളിംഗ് ടീം നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് വിൽപനക്കായി വെച്ചിരുന്ന 12.5 ലിറ്ററോളം വിദേശം മദ്യം പിടികൂടി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ നവാസ്, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ രതീഷ്, ഹോം ഗാർഡ് നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

أحدث أقدم