‘ഓണത്തിനിടയിൽ പുട്ടുകച്ചവടം!’.. പി സരിന് നിയമനം ലഭിച്ചതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ…



കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് കെ ഡിസ്കിൽ നിയമനം നൽകിയതിനെ പരിഹസിച്ച് മുൻ നിലമ്പൂർ എംഎൽഎ പി വി അന്‍വര്‍ രംഗത്ത്. ഇന്ത്യ- പാക് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പി സരിനെ കെ ഡിസ്കിലെ വിജ്ഞാന കേരളം പരിപാടിയുടെ ഉപദേശകനാക്കിയെന്നാണ് പി വി അൻവറിൻ്റെ വിമർശനം.

മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ സംഘർഷത്തിലേക്ക് മാറിയപ്പോൾ സരിന് നിയമനം നൽകിയത് ഓണത്തിനിടയിലെ പുട്ട് കച്ചവടമാണെന്ന് പി വി അൻവർ പരിഹസിച്ചു.ഉപദേശകരെ തടഞ്ഞിട്ട് കേരളത്തിൽ നടക്കാൻ വയ്യായെന്നും പി വി അൻവർ പോസ്റ്റിൽ പറഞ്ഞു.

പി വി അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഓണത്തിനിടയിൽ പുട്ടുകച്ചവടം!!!!!
രാജ്യവും,ജനങ്ങളും,മാധ്യമങ്ങളും പാക്കിസ്ഥാനുമായുള്ള സംഘർഷാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കെ,
പി. സരിന് കെ ഡിസ്കിൽ നിയമനം!!!!
വിജ്ഞാന കേരളം പരിപാടിയുടെ ഉപദേശകനായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം.
ഉപദേശകരെ തടഞ്ഞിട്ട് നടക്കാൻ വയ്യ കേരളത്തിൽ..
(പി.വി അൻവർ)


أحدث أقدم