തിരുവല്ല പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ടയർ ഊരിത്തെറിച്ചു !!





ബസിൽ ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ 8.45 ന് കാവുംഭാഗം – ചാത്തങ്കരി റോഡിലെ പാലക്കുഴിപടിയിൽ ആയിരുന്നു സംഭവം.
തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഒരു ടയർ സമീപത്തെ പുരയിടത്തിലേക്ക് ഉരുണ്ട് വീണു. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്താൻ സാധിച്ചതോടെ വൻ അപകടം ഒഴിവായി.
أحدث أقدم