ഓസ്ട്രേലിയയിൽ 'ബോംബ് സൈക്ലോൺ': ന്യൂ സൗത്ത് വെയിൽസിൽ ന്യൂനമർദ്ദം; വിമാന സർവീസുകൾ തടസ്സപ്പെട്ടു...


സിഡ്‌നി : ഇന്ന് മുതൽ 3 വരെ ന്യൂ സൗത്ത് വെയിൽസിൽ (NSW) ശക്ത‌മായ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നു. 'ബോംബ് സൈക്ലോൺ' എന്നറിയപ്പെടുന്ന ശക്തമായ ന്യൂനമർദ്ദം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി.
ഇന്ന് ഉള്ളഡുള്ളയിൽ 166mm, കിയാമയിൽ 133mm മഴ രേഖപ്പെടുത്തി. കാറ്റിന്റെ വേഗത മണിക്കൂറിൽ 125കി. മീ. വരെ എത്തിയിട്ടുണ്ട്. മഴയെ തുടർന്ന് കൂടുതൽ മണ്ണിടിച്ചിലുകളും തീരക്ഷയവും സംഭവിച്ചേക്കാം. സിഡ്‌നി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിഡ്‌നി വിമാനത്താവളത്തിൽ ഒരു റൺവേ മാത്രമെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ, പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.  ഇന്ന് മാത്രം എൻഎസ്‌ഡബ്യൂ സ്റ്റേറ്റ് എമർജൻസി സർവീസ് (SES) 1,300-ത്തിലധികം സഹായ അഭ്യർഥനകൾക്ക് പ്രതികരിച്ചു.


أحدث أقدم