കന്യാസ്ത്രീകളുടെ അറസ്റ്റ് , എൽഡിഎഫിന്റെ നേതൃത്വത്തിൽ മാന്തുരുത്തിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.



പാമ്പാടി :മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്  ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ മാന്തുരുത്തിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധയോഗം സിപിഐ ജില്ലാ കൗൺസിൽ അംഗം അജി  കാരുവാക്കൽ ഉദ്ഘാടനം ചെയ്തു.

 യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി റെജി പോത്തൻ, സിപിഎം വാഴൂർ ഏരിയ കമ്മിറ്റി അംഗം രഞ്ജി രവീന്ദ്രൻ, സിപിഐഎം കറുകച്ചാൽ ലോക്കൽ കമ്മിറ്റി അംഗം ജേക്കബ് മാത്യു, നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗം ജോ ജോസഫ് എന്നിവർ സംസാരിച്ചു.
أحدث أقدم