ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ‍്യ 40 ആയി. മരണപ്പെട്ടവരിൽ രണ്ടു പേർ സിഐഎസ്എഫ് ഉദ‍്യോഗസ്ഥരാണ്. മരണസംഖ‍്യ ഇനിയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.
220 പേരെ കാണാതായതായും 100 ഓളം പേർക്ക് പരുക്കേറ്റതായാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ‍്യാപക നാശനഷ്ടങ്ങളുണ്ടായതായി നേരത്തെ ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.