കോട്ടയം :കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ആവർത്തിക്കുന്നവർക്ക്
കോതമംഗലത്ത് ജീവൻ ത്യജിച്ച പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിനപ്പുറം എന്ത് തെളിവാണ് വേണ്ടതെന്ന് ബിജെപി നേതാവ് എൻ.ഹരി.കേരളത്തിലെ സദാചാര രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇനിയെങ്കിലും കണ്ണു തുറക്കണം. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കണം.
പ്രണയക്കുരുക്കിൽ ഒരു സാധു പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടും പ്രതിഷേധത്തിനോ മെഴുകുതിരി പ്രകടനത്തിനോ ആരും തയ്യാറായിട്ടില്ല. ഈ നിശബ്ദത വല്ലാതെ ഭയപ്പെടുത്തുന്നു.
ലൗ ജിഹാദിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് മകളെ കൊടും പീഡനത്തിന് ഇരയാക്കിയതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് അമ്മ വ്യക്തമാക്കി കഴിഞ്ഞു. അന്താരാഷ്ട്ര ഭീകര സംഘടനകൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അമ്മ ആവശ്യപ്പെടുകയും ചെയ്തു.
മതം മാറണമെന്ന് നിർബന്ധിച്ച് റമീസിൻ്റെ ആലുവ പാനായിക്കുളത്തെ വസതിയിൽ തടങ്കലിൽ പാർപ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മുറിയിൽ പൂട്ടിയിട്ടു.
റമീസ്നെ അറസ്റ്റ് ചെയ്തുവെങ്കിലും വളരെ ദുർബലമായ വകുപ്പുകൾ ആണ് ചേർത്തിരിക്കുന്നത്. പാനായിക്കുളം പ്രദേശം മതപരിവർത്തനത്തിനും ദേശവിരുദ്ധ പ്രവർത്തനനത്തിനും പലപ്പോഴും ആരോപണ വിധേയമായിട്ടുള്ളതാണ്.
അതുകൊണ്ടുതന്നെ ലൗ ജിഹാദിന്റെ രാജ്യാന്തര ഭീകരബന്ധം പുറത്തു കൊണ്ടുവരുന്നതിന് എൻഐഎ അന്വേഷണം
അനിവാര്യമാണ്.സംസ്ഥാന സർക്കാർ എത്രയും വേഗം അത് ശുപാർശ ചെയ്യണം.