തെങ്ങ് കയറുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീണു; മധ്യവയസ്കന് ദാരുണാന്ത്യം


തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്.മുയ്യം സ്വദേശി ടി വി സുനില്‍ (53) ആണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.

ഗുരുതരരമായി പരിക്കേറ്റതിനെ തുടർന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

أحدث أقدم