
ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു.തൃശൂർ കുന്നംകുളത്ത് കാണിപ്പയ്യൂരാണ് അപകടം നടന്നത്.
ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോഴാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്.