കോഴിക്കോട്: താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച മരിച്ച 9 വയസുകാരി അനയയുടെ സഹോദരനെയാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനയയ്ക്ക് രോഗം പടർന്ന അതേ കുളത്തിൽ സഹോദരനും കുളിച്ചതായാണ് വിവരം.
അഞ്ചു പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ, ചേളാരി സ്വദേശിയായ നാൽപത്തിയൊമ്പതുകാരൻ, ചേളാരി സ്വദേശി പതിനൊന്നുകാരി, ഓമശേരി സ്വജേശിയായ മൂ്നു മാസം പ്രായമുള്ള കുഞ്ഞ്, അന്നശേറി സ്വദേശിയായ 38 കാരൻ എന്നിവരാണ്. ഇവർക്ക് പുറമേയാണ് ഒരാൾക്ക് കൂടി ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.