പുതുപ്പള്ളി> വികസന പ്രവർത്തനങ്ങൾ അവഗണിച്ച് മണ്ഡലത്തെ വിമർശിക്കുന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ നാടകരാഷ്ട്രീയത്തിനെതിരെ എൽ ഡി എഫ് പ്രതിക്ഷേധ മാർച്ചും യോഗവും സംഘടിപ്പിക്കുന്നു
.ബുധനാഴ്ച പുതുപ്പളളിയിയിൽ വൈകുന്നേരം 5 ന് സിപിഐെഎം ജില്ല സെക്രട്ടറി ടി ആർ രഘുനാഥൻ ഉൽഘാടനം ചെയ്യും എൽ ഡി എഫ് നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. റെജി സഖറിയ അധ്യക്ഷനാകും.
കഴിഞ്ഞ രണ്ടര വർഷമായി അധികാരത്തിൽ ഇരിക്കുന്ന ചാണ്ടി ഉമ്മൻ എം എൽ എ ജനങ്ങൾക്ക് ഉപകാരപെടുന്ന ഒരു വികസനവും നടത്തിയിട്ടില്ല. നാടിൻ്റെ വികസനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ മാസത്തിൽ പകുതി ദിവസവുംവിദേശപര്യടനത്തിലാണ്
മറ്റ് നിയോജകമണ്ഡലങ്ങളിൽ എത്തി സ്വന്തം കഴിവ്കേട് മറച്ചുവെച്ച് പുതുപ്പള്ളിമണ്ഡലത്ത്തെ കുറ്റം പറയുന്ന എം എൽ എ ഇവിടുത്തെ ജനങ്ങളെ അപമാനിക്കുകയാണ്.വികസന പ്രവർത്തനങ്ങൾ നടത്താത്തതിന് ജനങ്ങളാണോ ഉത്തരവാദി പിന്നെ എംഎൽഎ യുടെ പണി എന്താണെന്നും എൽ ഡി എഫ് ചോദിച്ചു.12 കോടി രൂപയുടെ എം എൽ എ ഫണ്ട് എന്ത് ചെയ്തുഎന്നും പറയണം.ഗ്രാമീണ റോഡുകൾക്ക് പുനരുദ്ധാരണത്തിന് പണം അനുവദിക്കാത്ത ഏക എം എൽ എ യാണ് ചാണ്ടി ഉമ്മൻ എന്നും എൽഎഡിഎഫ് ആരോപിച്ചു