കോഴി കൃഷിയിടത്തിൽ കയറി..വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം.. ഇരുമ്പ് വടി കൊണ്ട് കൈകൾ തല്ലിയൊടിച്ച് അയൽവാസി


        

കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിന് അയൽക്കാരൻ തോമസ് വൈദ്യർക്കെതിരെ പൊലീസ് കേസ് എടുത്തു.

        

أحدث أقدم