
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനോട് സഹകരിക്കണമെന്ന നിർദ്ദേശവുമായി സിറോ മലബാർ സഭ. ഇടവകാംഗങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ തയാറാക്കി വെക്കണമെന്നും പ്രവാസികൾ ഓൺലൈൻ മുഖേനയോ കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.