
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിജ്ഞാനകേരളം പരിപാടിയോടനുബന്ധിച്ച് നടന്നുവരുന്ന എല്ലാ തൊഴിൽമേളകളും തൽക്കാലത്തേക്ക് മാറ്റിവച്ചു. നിലവിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ കൂടി ഉൾപ്പെടുത്തി ഡിസംബർ 20ന് ശേഷം തൊഴിൽമേളകൾ പുനരാരംഭിക്കും.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് നടക്കുക. 13നാണ് വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും