സീറ്റ് തര്‍ക്കം...ലീഗില്‍ കൂട്ടയടി, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തല്ലി പിരിഞ്ഞു…




തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടയടി. വേങ്ങരയിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയിലെത്തിയത്. വേങ്ങര കച്ചേരിപ്പടി 20ാം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് തര്‍ക്കം നടന്നത് . ഒടുവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ യോഗം അടിച്ചു പിരിയുകയായിരുന്നു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റായ പറമ്പില്‍ ഖാദര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മുന്‍ വാര്‍ഡ് മെമ്പറായ സി പി ഖാദര്‍ മതിയെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഈ തര്‍ക്കമാണ് കൂട്ട അടിയിയില്‍ കലാശിച്ചത്.
أحدث أقدم