
ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ച് ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപന ഉടമ. തൃശൂരിലെ പ്രമുഖ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിന്‍റെ ഭാര്യ സിനി അജയകുമാറാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്ര നടതുറന്ന നേരത്തായിരുന്നു സമർപ്പണം കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി. ചടങ്ങിൽ അജയകുമാറിന്റെ കുടുംബത്തിനൊപ്പം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി എസ് ഒ മോഹൻകുമാർ എന്നിവരും പങ്കെടുത്തു.