
ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിരന്തരം സാബു ജേക്കബ് എന്ന വ്യക്തി മുന്നോട്ട് വച്ച രാഷ്ട്രീയ കാപട്യങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടേയിരുന്നുവെന്നും ഇപ്പോള്‍ ചേരേണ്ടവര്‍ ചേര്‍ന്നുവെന്നും അദ്ദേഹം കുറിച്ചു. കുറച്ചുകാലം കുറച്ച് സാധാരണക്കാരെ പറ്റിച്ച് സാബു, കുറച്ച് പഞ്ചായത്തുകള്‍ സിഎസ്ആര്‍ ഫണ്ടിന്‍റെ മറവില്‍ ഭരിച്ചു. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മോശക്കാരായി ചിത്രീകരിച്ചു. ചില ഓണ്‍ലെെന്‍ മഞ്ഞ ചാനലുകളെ വിലക്കെടുത്ത് വ്യക്തിപരമായി എന്നെയും എന്‍റെ പ്രസ്ഥാനത്തേയൂം അപമാനിച്ചുകൊണ്ടിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
എന്നാൽ ഞങ്ങള്‍ തലകുനിക്കാതെ ആത്മാഭിമാനത്തോടെ ഞങ്ങളുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ സാബു എം ജേക്കബും വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തെന്നും കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി ഈ നാടിനെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒരു നാടിനെ തന്നെ ഒറ്റിക്കൊടുത്തെന്നും എംഎല്‍എ പറഞ്ഞു. സാബു എം ജേക്കബ് എന്ന കാപട്യക്കാരനേയും അയാളുടെ സ്വാർത്ഥ രാഷ്ട്രീയ നിലപാടിനെയും ജനം തിരിച്ചറിയും.
പ്രിയപ്പെട്ട 20-20 പ്രവർത്തകരെ നിങ്ങൾ വിശ്വസിച്ച നിങ്ങളുടെ നേതാവ് നിങ്ങളെ വഞ്ചിച്ച് വർഗീയയ കൂടാരത്തിൽ എത്തിയിരിക്കുന്നു. പുറത്തുകടക്കുവാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ടെന്നും വർഗീയതെ തള്ളിപ, ജനപക്ഷ രാഷ്ട്രീയത്തിനൊപ്പം അണി ചേരൂവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി