അമേരിക്കയിൽ അതിശൈത്യം: മരണം 34 ആയി ഉയർന്നു; വ്യോമഗതാഗതം സ്തംഭിച്ചു...



വാഷിങ്ടൻ: അമേരിക്കയിൽ
ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്‌ചയിലും മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. 14 സംസ്ഥാനങ്ങളെ ബാധിച്ച തണുപ്പ് രാജ്യത്തെ ജനജീവിതം പൂർണമായും തകിടം മറിച്ചു.

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണം (9 പേർ) റിപ്പോർട്ട് ചെയ്ത‌ത്. ടെക്സസ്, ലൂസിയാന, പെൻസിൽവേനിയ തുടങ്ങി 14 സംസ്ഥാനങ്ങളിൽ മരണങ്ങൾ സ്ഥിരീകരിച്ചു. ៣៣ញ (Hypothermia) മഞ്ഞിലെ അപകടങ്ങളുമാണ് മരണകാരണം.

തിങ്കളാഴ്ച മാത്രം 5,220 വിമാനങ്ങൾ റദ്ദാക്കി. ഞായറാഴ്ച്‌ച 11,000 സർവീസുകൾ റദ്ദാക്കിയിരുന്നു. ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ സ്തംഭനമാണ്. ബോസ്റ്റൺ വിമാനത്താവളത്തിൽ 71% സർവീസുകളും നിലച്ചു. കനത്ത മഞ്ഞുവീഴ്ചയിൽ പവർ ലൈനുകൾ തകരാറിലായതോടെ പത്തുലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്.

ശീതക്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങൾ 115 ബില്യൻ ഡോളർ വരെയാകുമെന്ന് അക്യുവെതർ (AccuWeather) കണക്കാക്കുന്നു. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
أحدث أقدم