മുള്ളുവേലിയിൽ കിടത്തി ചവിട്ടി, തലയിൽ അടിച്ചു; കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, അന്വേഷണമാരംഭിച്ച് പോലീസ്


 കൽപ്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം. കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

أحدث أقدم