എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാൻ ഇല്ല; ഒന്നും പറയാനില്ല; കെ ജയകുമാർ





ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനു ഇല്ലെന്ന് അദേഹം പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണം അല്ല എന്ത് നഷ്ടപ്പെട്ടാലും സങ്കടം തന്നെയാണ്. ഇത്തവണ കൂടുതൽ അയ്യപ്പ ഭക്തർ ശബരിമലയിൽ എത്തിയല്ലോയെന്ന് കെ ജയകുമാർ പറഞ്ഞു.

അവനവന് അര്‍ഹതപ്പെട്ടതേ പറയാവു. ഞാന്‍ ഒന്നും പറയാനില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ണമല്ല എന്ത് നഷ്ടപ്പെട്ടാലും ദുഃഖം തന്നെയാണ്. അറസ്റ്റിനെക്കുറിച്ചും കേസിനെക്കുറിച്ചും പറയാനില്ല’ ജയകുമാര്‍ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ ഇന്നാണ് എസ്ഐടി തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റ് ചെയ്ത് നിർണായക നീക്കം നടത്തിയത്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻപോറ്റിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും മൊഴികൾ അറസ്റ്റിൽ നിർണായകമായി. കണ്ഠരര് രാജീവരെ വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
أحدث أقدم