ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം’


        
ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് രിപ്പബ്ലിക് ദിന സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഹാത്മജിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള രാജ്യ സ്‌നേഹികൾ തെളിച്ച വഴിയിലൂടെ മുന്നേറിയ രാജ്യമാണ് ഇന്ത്യ. എന്നാൽ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വർത്തമാനകാല യാഥാർത്ഥ്യമെന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്ക് സന്ദേശത്തിൽ പറഞ്ഞു.

ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ഭരണഘടന നിലവിൽ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓർമ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനം. അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

        

أحدث أقدم