അതിവേഗ റെയിൽ പാത പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ല; വി ഡി സതീശൻ




ആർആർടിഎസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽ നിന്ന് മാറ്റാൻ പോകുന്നു എന്ന് പറഞ്ഞ് ബഹളം വെച്ചതാണ് സിപിഎമ്മെന്നും , ഇപ്പോൾ എല്ലാവരും ചേർന്ന് പരിഹസിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. 

അതിവേഗ റെയിൽ പാത വരുന്നതിന് എതിരല്ലെന്നും, നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് താൻ കേസ് കൊടുത്തിട്ടില്ലെന്നും ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സി ജെ റോയിയുടെ ആത്മഹത്യയിൽ ഗൗരവകരമായ അന്വേഷണം നടത്തണമെന്നും ദുരൂഹത നീക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
أحدث أقدم