
ശബരിമലയിലെ സ്വർണപ്പാളികൾ മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ കോടതിയിൽ നിലപാട് മാറ്റി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണപ്പാളികൾ കടകംപള്ളി മറിച്ചു വിറ്റെന്നോ അതിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നോ സതീശൻ പറഞ്ഞിട്ടില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് തുടർ വാദത്തിനായി ഈ മാസം 29ലേക്ക് മാറ്റി.
സ്വർണപ്പാളി വിവാദത്തിൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനു പങ്കുണ്ടെന്നും സതീശൻ പറഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നു മാത്രമാണ് ഉദ്ദേശിച്ചത്. അത് സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല. മറിച്ച് പാർട്ടിയുടേയും മുന്നണിയുടേയും നിലപാടാണെന്നു സതീശന്റെ അഭിഭാഷകൻ വാദിച്ചു.