കറുകച്ചാൽ: JCI കറുകച്ചാൽ ടൗണിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കായി 'ഭരണനൈപുണ്യ ശില്പശാല' *ദിശ - 2026* "സംഘടിപ്പിക്കുന്നു. 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കറുകച്ചാൽ പഞ്ചായത്ത് ഹാളിലാണ് പരിപാടി.
കറുകച്ചാൽ, നെടുംകുന്നം കങ്ങഴ, വെള്ളാവൂർ ഗ്രാമപഞ്ചായത്തുകളിലെ വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കായാണ് ഈ പ്രത്യേക പരിശീലനം ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ മുഖ്യപ്രഭാഷണം നടത്തുന്നു. പ്രശസ്ത നേതൃത്വ - ആശയ വിനിമയ പരിശീലകനും ജെസിഐ ഇന്റർനാഷണൽ ട്രെയിനറുമായ ഡോ. ബെന്നി കുര്യൻ ക്ലാസുകൾ നയിക്കും.
`നേതൃത്വ മികവ്, സംഭാഷണ കല, പദ്ധതി നിർവ്വഹണം, `ഭരണരംഗത്തെ ഡിജിറ്റൽ സാക്ഷരത, ടീം ബിൽഡിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.