ബൈക്ക് മോഷ്ടിച്ച് സ്‌പ്രേ പെയ്ന്റ് അടിച്ച് രൂപമാറ്റം വരുത്തി.. 2 വിദ്യാർത്ഥികൾ പിടിയിൽ



        

കടലുണ്ടി : വ്യാപാരഭവൻ  പരിസരത്തു നിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ എസിപി ക്രൈം സ്‌ക്വാഡും പൊലീസും നടത്തിയ അന്വേഷണത്തിൽ കുടുങ്ങിയത് പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥികൾ. ഫെബ്രുവരി 10ന് കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനിടെ 4 ബൈക്കുകൾ മോഷ്ടിച്ച കുട്ടികൾ പിടിയിലായത്. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുത്തു

أحدث أقدم