കേരള മുഖ്യമന്ത്രി ചര്‍ച്ച…ഹൈക്കമാൻഡ് അഭിപ്രായം തേടിയെന്ന് സ്ഥിരീകരിച്ച് എ കെ ആന്റണിയും കൊടിക്കുന്നിൽ സുരേഷും…


തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തിയെന്ന് സ്ഥിരീകരിച്ച് എകെ ആന്റണിയും കൊടിക്കുന്നിൽ സുരേഷും. ഹൈക്കമാൻഡ് ചർച്ചയിൽ ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടെ വിഷയത്തിൽ ആന്റണിയുടെ അഭിപ്രായം തേടിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്.

ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയെന്ന് എ കെ ആന്റണി സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ആരുടെയും പേര് നിർദേശിച്ചില്ലെന്നും പൊതുസാഹചര്യം മാത്രമേ അറിയിച്ചിട്ടോള്ളൂ എന്നും കൊടിക്കുന്നിൽ സുരേഷും പ്രതികരിച്ചു. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കണം എന്ന നിലപാടാണ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും രാഹുൽ ഗാന്ധി വിളിച്ചു എന്നാണ് വിവരം.

أحدث أقدم