ഡിഎഫ്എസ്എയുടെ വ്യാജ 'കംപ്ലയൻസ് ഡിപ്പാർട്ട്മെൻ്റ്' ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പുസംഘം ആളുകളെ സമീപിക്കുന്നത്. ഇരകളുടെ ഉടമസ്ഥതയിലുള്ള പണവും സ്വർണ്ണവും അടങ്ങിയ പാക്കേജ് വിട്ടുകിട്ടിയതിനാൽ അതിൻ്റെ ആകെ മൂല്യത്തിൻ്റെ 11.1% തുക ഫീസായി അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
കാര്യം സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി DFSA ഓഫീസിലെ മേശപ്പുറത്ത് ഇരയുടെ പേരും വിലാസവും പതിച്ച രീതിയിലുള്ള AI നിർമ്മിത ചിത്രങ്ങളാണ് ഇവർ തെളിവായി അയച്ചത്. സമയപരിധി നിശ്ചയിച്ച് അടിയന്തരമായി പണം ഇവർ ആളുകളിൽ സ്വാധീനം ചെലുത്തുന്നു.
DFSA ഓഫീസുകളിൽ ഭൗതികമായി പണമോ സ്വർണ്ണമോ മറ്റ് മൂല്യമുള്ള ആസ്തികളോ സൂക്ഷിക്കാറില്ല. പാക്കേജുകൾ വിട്ടുകൊടുക്കുന്നതിന് DFSA യാതൊരുവിധ ഫീസുകളും ഈടാക്കുന്നില്ല. ഫീസ് വാങ്ങുന്നതിനായി ഒരു കമ്പ്ലൻസ് വകുപ്പും DFSA-യിൽ പ്രവർത്തിക്കുന്നില്ല @dfsaofficals.com എന്ന ഇമെയിൽ വിലാസവുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി
വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ഒടിപിയോ അപരിചിതമായി പങ്കുവെക്കരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ ഇമെയിലുകൾ ലഭിച്ചാൽ അയച്ചയാളുടെ ഡൊമെയ്ൻ നിരീക്ഷിക്കണം.
തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർ ഉടൻ തന്നെ ബാങ്കുമായും പോലീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ നിവാരണം ചെയ്യുന്നതിനായി +971 4 462 222 എന്ന നമ്പറിലോ DFSA2 പോർട്ടൽ വഴിയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.