ചേർത്തല-അരൂക്കുറ്റി റോഡിൽ
പള്ളിപ്പുറം ആറാം മൈലിന് സമീപം രാവിലെ 10.30 ഓടെയാണ് സംഭവം.
മുഹമ്മ ചിറയിൽ അനന്ദ കിഷോറിന്റെ ജീപ്പിനാണ് തീ പിടിച്ചത്.
എറണാകുളം ഭാഗത്തേയ്ക്ക് പോയ ജീപ്പിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തുകയായിരുന്നു.
ജീപ്പ് നിർത്തിയ ഉടൻ തീ പടർന്ന് പിടിച്ചു.
ഫയർഫോഴ്സ് എത്തി
നാട്ടുകാരുടെയും
പോലീസിന്റെയും
സഹായത്തോടെ തീയണച്ചു.
ജീപ്പിന്റെ മുൻ ഭാഗം കത്തി നശിച്ചു.
തീപിടുത്ത കാരണം വ്യക്തമല്ല.