സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ട് ലോറി; അപകട ശേഷം..


        




സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധികനായ യാത്രികനെ ഇടിച്ചുവീഴ്ത്തിയ ശേഷം ലോറി നിർത്താതെ പോയി. കോഴിക്കോട്-പേരാമ്പ്ര സംസ്ഥാന പാതയിൽ നടുവണ്ണൂർ കാവുന്തറ റോഡ് ജംഗ്ഷനിൽ വെച്ച് ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം നടന്നത്. നടുവണ്ണൂർ ചാത്തോത്ത് താഴെ സ്വദേശി വരിയങ്ങൽ താഴെകുനി അബ്ദുല്ലയാണ് അപകടത്തിൽപ്പെട്ടത്.

നടുവണ്ണൂർ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ പേരാമ്പ്ര ഭാഗത്തുനിന്നെത്തിയ ലോറി ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണാണ് അബ്ദുല്ലയ്ക്ക് പരിക്കേറ്റത്. എന്നാൽ അപകടം നടന്ന ശേഷം വാഹനം നിർത്താതെ ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിലാണ് അബ്ദുല്ലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
أحدث أقدم