പന്തളത്ത് കടയില്‍ കയറി സ്ത്രീയോട് ലൈംഗികാതിക്രമ ശ്രമം; കന്യാകുമാരി - കാശ്മീര്‍ കാളവണ്ടി യാത്ര സംഘത്തിലെയാള്‍ അറസ്റ്റില്‍




പത്തനംതിട്ട: പന്തളത്ത് കടയില്‍ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തില്‍ ഉത്തർപ്രദേശ് ആസ്ഥാനമായുള്ള കാളവണ്ടി യാത്ര സംഘത്തിലെയാള്‍ പോലീസ് പിടിയിലായി.

മഹാരാഷ്ട്ര ഠാണെ സ്വദേശിയായ ഗുരുനാഥ് (37) ആണ് പന്തളം പോലീസിന്‍റെ കസ്റ്റഡിയിലായത്.

ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്‍റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് നടത്തുന്ന ഭാരത പര്യടനത്തിന്‍റെ ഭാഗമായാണ് കാളവണ്ടി യാത്രാ സംഘം പന്തളത്ത് എത്തിയത്.

യാത്രയുടെ സന്ദേശമടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യാനായി പന്തളത്തെ ഒരു സ്ഥാപനത്തില്‍ പ്രവേശിച്ചപ്പോഴാണ് ഇയാള്‍ കടയിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്.
أحدث أقدم