ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം നാളെ.






കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം നാളെ.

രാത്രി ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളുന്ന ഏഴരപൊന്നാനയെ കണ്‍കുളിര്‍ക്കെ കാണാനും കാണിക്കയര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയിലെത്തും. എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനാല്‍ 5000 പേര്‍ക്ക് മാത്രമേ ഇത്തവണ ‍ദര്ശനം അനുവദിച്ചിട്ടുള്ളു.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാളെ രാത്രി 9 മുതലാണ് ഏഴരപൊന്നാന ദര്‍ശനം. ആസ്ഥാന മണ്ഡപത്തില്‍ ഇരുവശത്തും ഏഴരപൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പു വച്ച തങ്കശോഭയിലാണ് വലിയ കാണിക്ക. ചെങ്ങന്നൂര്‍ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും.


Previous Post Next Post