തിരുവനന്തപുരം: 45 വയസ്സ് കഴിഞ്ഞ രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കാൻ ഇനി ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട സ്പോട് രജിസ്‌ട്രേഷനിലൂടെ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ നൽകും.ഇവർക്ക് മുൻഗണന നൽകി ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. കൂടാതെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകാനും ഉത്തരവിൽ പറയുന്നു.
ആദ്യ ഡോസ് എടുത്തു കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകണം. കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6-8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4-6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുകയുള്ളൂ