✒️ ജോവാൻ മധുമല
കോട്ടയം : പാമ്പാടിയിൽ നിർത്തി ഇട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് അപകടം പങ്ങട സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു ഇന്ന് 3:30 ഓട് കൂടി പാമ്പാടി പഞ്ചായത്ത് ആഫീസിന് എതിർവശത്തായിരുന്നു അപകടം
പങ്ങട സ്വദേശിയായ ശ്രീകാന്ത് തൻ്റെ ഓട്ടോറിക്ഷ പഞ്ചായത്ത് ആഫീസിന് എതിർവശത്ത് പാർക്ക് ചെയ്ത ശേഷം ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു ഈ സമയം കോട്ടയം ഭാഗത്തേയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു ,
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മുമ്പിലേക്ക് നീങ്ങി തൊട്ടടുത്ത് നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തുടർന്ന് പാമ്പാടി പോലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റി ശ്രീകാന്തിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
ശ്രീകാന്തിന് തലയിൽ ചെറിയ പരുക്കുണ്ട് കോട്ടയം മെഡിക്കൽ കോളേജ് സ്വദേശിയുടെതാണ് കാർ. കാറിൻ്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം കാർ ഓടിച്ച ആൾക്ക് പരുക്ക് ഇല്ല