✒️ ജോവാൻ മധുമല
കോട്ടയം : പാമ്പാടിക്ക് 108 ആംബുലൻസ് സേവനം അത്യാവശ്യം ,പാവപ്പെട്ട രോഗികൾക്ക് തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ സേവനം ഏറെ ഗുണം ചെയ്യും, 108 ആംബുലൻസ് കോട്ടയം ജില്ലയിൽ അത്യാവശ്യം വേണ്ട ഒരു ആശുപത്രിയാണ് പാമ്പാടി താലൂക്ക് ആശുപത്രി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്കും കോട്ടയം ജില്ലാ ആശുപത്രിക്കും ഇടയിലുള്ള ദൂരം ഏകദേശം 38 കിലോമീറ്റർ ആണ് ഇവക്ക് ഇടയിൽ ഉള്ള മികച്ച ആശുപത്രിയാണ് പാമ്പാടി താലൂക്ക് ആശുപത്രി നൂറുകണക്കിന് പാവപ്പെട്ടരോഗികൾ ആണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത് അത്യാഹിത ഘട്ടങ്ങളിൽ 108 ൻ്റെ സേവനം ഉണ്ടായാൽ നിരവധി ജീവനുകൾ രക്ഷിക്കാനാവും
അതേ സമയം ഏറ്റവും കുറച്ച് ആളുകൾ ആശ്രയിക്കുന്ന വാഴൂർ ഹെൽത്ത് സെൻ്റെറിലും ,തോട്ടക്കാട് ഹെൽത്ത് സെൻ്ററിലും 108 ആംബുലൻസ് സേവനം ഉണ്ട് എന്നത് ഏറെ കൗതുകം ജനിപ്പിക്കുന്നു വാഴൂരിൽ ഉള്ള ആംബുലൻസ് K K റോഡിൽ മരത്തണലിൽ ആണ് പാർക്ക് ചെയ്യുന്നത് എന്ന് പാമ്പാടിക്കാരൻ ന്യൂസിൻ്റെ അന്വേഷണത്തിൽ മനസ്സിലാക്കുവാൻ സാധിച്ചു കാക്കകൾക്കും മറ്റ് പക്ഷികൾക്കും കാഷ്ഠിക്കാൻ തക്ക പരുവത്തിലാണ് ഇവിടുത്തെ 108 ആംബുലൻസ് പാർക്ക് ചെയ്തിരിക്കുന്നത് ഹെൽത്ത് സെൻ്റെർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ആണ് വഴിയരികിൽ ഇത് പാർക്ക് ചെയ്യുന്നത്
അതേസമയം പാമ്പാടി താലൂക്ക് ആശുപത്രിക്ക് പാർക്കിംഗ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ ഉണ്ട്
നിരവധി അപകടങ്ങൾ ആണ് NH- 183. ൽ ( K K റോഡിൽ) നിത്യേന ഉണ്ടാവുന്നത് 108 ആംബുലൻസ് സേവനം ഉണ്ടാകുന്ന പക്ഷം ജീവൻ രക്ഷിക്കാനാവും അധികാരികൾ അടിയന്തരമായി ഈ വിഷയത്തിൽ ഒരു നടപടി എടുക്കണമെന്ന് പാമ്പാടിക്കാരൻ ന്യൂസ് ചൂണ്ടിക്കാട്ടുന്നു