അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിരണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ ലക്ഷ്മി നക്ഷത്ര ഏറ്റുമാനൂരിലെത്തുന്നു; ആഗസ്റ്റ് 26 ന് രാവിലെ 11 ന് ഏറ്റുമാനൂരിലും വൈകിട്ട് 6 ന് ചങ്ങനാശേരിയിലുമായി രണ്ട് ഷോറൂമുകൾ അച്ചായൻസ് ഗോൾഡ് തുറക്കുന്നു; '



കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പെന്നതിലുപരി ജനഹൃദയങ്ങളിൽ ചേക്കേറിയ കോട്ടയത്തിന്റെ സ്വന്തം സ്ഥാപനം… അതിനു ഒന്നുകൂടി മാറ്റ് കൂട്ടാൻ അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തി ഒന്നാമത് ഷോറും ആഗസ്റ്റ്  26 ന് രാവിലെ പതിനൊന്നിന് ഏറ്റുമാനൂരിലും ഇരുപത്തിരണ്ടാമത് ഷോറും വൈകിട്ട് 6 ന് ചങ്ങനാശേരിയിലും   പ്രവർത്തനം ആരംഭിക്കുകയാണ്… കേരളത്തിനകത്തും പുറത്തും ഒരു പോലെ ആരാധകരെ സ്വന്തമാക്കിയ പ്രശസ്ത സിനിമാതാരവും , ആങ്കറുമായ ലക്ഷ്മി നക്ഷത്രയാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്…

അതെ ഏറ്റുമാനൂരിനേയും, ചങ്ങനാശേരിയേയും  ഇളക്കി മറിക്കാൻ ലക്ഷ്മി നക്ഷത്ര എത്തുന്നു…


കോട്ടയം ജില്ലയിൽ അങ്ങോളമിങ്ങോളം നിരവധി സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനഹൃദയങ്ങളിൽ അച്ചായൻസ് ഗോൾഡിന്റെ തട്ട് ഒരുപടി മുകളിൽ തന്നെയാണ്.. അച്ചായൻസ് ഗോൾഡിന്റെ ഏതൊരു പരിപാടിയും സ്വന്തമെന്നപോലെ കോട്ടയംകാർ ഏറ്റെടുക്കും..

പുതിയ ഷോറൂമുകളുടെ ഉത്ഘടനവും ഏറ്റുമാനൂരിനും , ചങ്ങനാശേരിക്കും ആഘോഷപൂരമാണ്…

ജനങ്ങൾക്ക് അച്ചായൻസ് ഗോൾഡ് ഇത്രയും പ്രിയപ്പെട്ടതാക്കിയത് ഉടമ ടോണി വർക്കിച്ചന്റെ ഉദാരമനസ്സാണ്..ജനങ്ങളുടെ എന്ത് ആവശ്യത്തിനും ഓടിയെത്തുന്നവൻ.. ജാതി മത ഭേദമന്യേ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന കാരുണ്യാവാൻ….

ജനങ്ങൾക്ക് ടോണി വർക്കിച്ചൻ സ്വന്തം സഹോദരനും കുടുംബാഗവുമൊക്കെയാണ്..
തന്റെ ജൂവലറികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗവും കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ടോണി വർക്കിച്ചൻ നീക്കിവെക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഷോറൂമും ജനങ്ങൾക്ക് വേണ്ടി തന്നെയാണ്..

സാമൂഹ്യ സേവന രംഗത്ത് എന്നും മുന്നിട്ട് നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ടോണി വർക്കിച്ചൻ.

തന്റെ വരുമാനത്തിന്റെ ഏറിയ പങ്കും പാവങ്ങൾക്കായി മാറ്റിവെക്കുന്ന ഈ നന്മമരം മറ്റുള്ളവർക്ക് മാതൃകയാണ്.

കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി ഇരുപത് ഷോറൂമുകളാണ് അച്ചായൻസ് ഗോൾഡിനുള്ളത്. മധ്യകേരളത്തിൽ വിവിധ ജില്ലകളിലായി ആറ് ഷോറൂമുകൾ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അച്ചായൻസ് ഗ്രൂപ്പ്
أحدث أقدم