ബംഗളൂരു : ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയ ശിൽപ്പികളായ ശാസ്ത്രജ്ഞരെയും ജീവനക്കാരേയും നേരിട്ടു കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിൽ ഐഎസ്ആർഒ കേന്ദ്രത്തിൽ എത്തി.
ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളിലെ സന്ദർശനം കഴിഞ്ഞാ ണ് അദ്ദേഹം നേരിട്ട് ബംഗളൂരുവിൽ വന്നിറങ്ങിയത്. എംപിമാരടക്കമുള്ള ബിജെപി നേതാക്കളും പ്രവർത്തകരും, സാധാരണ ജനങ്ങളും അദ്ദേഹത്തെ സ്വീകരിക്കാനായി ബംഗളൂരുവിൽ എത്തിയിരുന്നു.
ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ രാജ്യം വലിയ നേട്ടമാണ് കൈവരിച്ചതെന്നു അദ്ദേഹം ബംഗളൂരു വിൽ എത്തിയതിനു പിന്നാലെ വ്യക്തമാക്കി.
ദൗത്യം നടക്കുമ്പോൾ താൻ രാജ്യത്തുണ്ടാ യിരുന്നില്ല. അതിനാൽ താൻ ആകാംക്ഷയി ലായിരുന്നു. സന്ദർശനം കഴിഞ്ഞ് നേരെ ഇവിടെ വന്ന് ദൗത്യത്തിൽ പങ്കാളികളായവരെ നേരിട്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിമാന ത്താവളത്തിനു പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഡൽഹിയിലേ ക്ക് മടങ്ങും.
ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോ ടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഗ്രീസ് സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിൽ കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരുവിലേക്ക് എത്താൻ തീരുമാനി ക്കുകയായിരുന്നു.
ഇസ്രോയിലേക്കുള്ള യാത്രയിൽ വഴിയുടെ ഇരുവശത്തും വലിയ രീതിയിലുള്ള ജനക്കൂട്ടമായിരുന്നു പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയിരുന്നത്.