പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മധുരയില്‍ ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് മരണം



 ചെന്നൈ : മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് പേര്‍ മരിച്ചു. 

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറി ച്ചാണ് തീ പടര്‍ന്നത്. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 55 പേരാണ് കോച്ചിലുണ്ടായിരുന്നത്.

സ്ലീപ്പർ കോച്ചിലാണ് തീ പടർന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേന എത്തി തീ പൂര്‍ണമായി അണച്ചു. 

ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. 

പാന്‍ട്രി കാറിലുണ്ടാ യിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. യുപി സ്വദേശികളാണ് മരിച്ചത്.
أحدث أقدم