മധുര: തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു. ലഖ്‌നൗ- രാമേശ്വരം ട്രെയിനിലാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചെതെന്നാണ് പ്രാധമിക നിഗമനം
ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
തീ നിയന്ത്രണവിധേയമായി. ജില്ലാ കളക്ടറും റെയിൽവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.