മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല; ഹർജി കോടതി തള്ളി








 മൂവാറ്റുപുഴ : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സി.എം.ആർ.എൽ മാസപ്പടി ആരോപണ ങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.

 തെളിവുകളുടെ അഭാവത്തിൽ അന്വേ ഷണം നടത്തുന്നതിന് ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.

കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല.
പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

 കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകി യ ഹർജിയിലാണ് കോടതി നടപടി.

പിണറായി വിജയന്റെ മകൾ വീണ വിജയനട ക്കം കരിമണൽ കമ്പനിയോട് വാങ്ങിയ ത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെ ടുക്കണമെന്ന് ആയിരുന്നു ആവശ്യം.


أحدث أقدم