ചന്ദ്രയാന്‍ ലാന്‍ഡറിന്റെ ഡിസൈനര്‍ താനാണ്: അവകാശ വാദവുമായി സൂറത്ത് സ്വദേശി, പോലീസ് അന്വേഷണം ആരംഭിച്ചു


ഡല്‍ഹി: ചന്ദ്രയാന്റെ ലാന്‍ഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി വന്ന സൂറത്ത് സ്വദേശിക്കെതിരെ  പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്രോയില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണെന്നും, ചന്ദ്രയാന്‍ -3 ചാന്ദ്ര ദൗത്യത്തിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ രൂപകല്‍പ്പന ചെയ്തത്തതാണെന്നുമാണ് മിഥുല്‍ ത്രിവേദി എന്നയാളുടെ അവകാശവാദം. ഗുജറാത്തിലെ സൂറത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്. 


പ്രഥമദൃഷ്ട്യാ വ്യാജമായ അവകാശവാദങ്ങള്‍ പരിശോധിക്കാനായി അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജയ് തോമര്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച്) ഹെതല്‍ പട്ടേല്‍ പറഞ്ഞു.

അതേസമയം വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതു മുതല്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് മിഥുല്‍ ത്രിവേദി അഭിമുഖം നല്‍കുന്നുണ്ട്. ഇസ്റോ ശാസ്ത്രജ്ഞനാണെന്ന വാദത്തിന് ആധികാരികത ഉറപ്പാക്കാന്‍ ഡോക്യുമെന്ററി തെളിവ് ഹാജരാക്കി. എന്നാല്‍ ത്രിവേദി അതില്‍ പരാജയപ്പെട്ടെന്ന് ഡിസിപി പട്ടേല്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ രൂപകല്‍പ്പന ചെയ്തത് താനാണെന്ന് ത്രിവേദി മാധ്യമങ്ങളോടും  പറഞ്ഞു .

ചന്ദ്രയാന്‍ -2 പദ്ധതിയുടെ ഭാഗമായതിനാല്‍, ഏറ്റവും പുതിയ ചാന്ദ്ര ദൗത്യത്തിലും പ്രവര്‍ത്തിക്കാന്‍ ഇസ്രോ  ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ലാന്‍ഡറിന്റെ രൂപകല്‍പ്പനയില്‍ അദ്ദേഹം നിരവധി മാറ്റങ്ങള്‍ വരുത്തിയതാണ് വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ കാരണമെന്ന് ത്രിവേദി അവകാശപ്പെട്ടു
أحدث أقدم