യുഎഇയിൽ തുടർച്ചയായി നാലാം ദിവസവും മഴ; വാദികള്‍ കര കവിഞ്ഞ് ഒഴുകിഇന്നലെ പെയ്ത ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്


അബുദാബി: യുഎഇയുടെ മലയോര മേഖലകളില്‍ ഇന്നും കനത്ത മഴ. തുടര്‍ച്ചയായി നാലാം ദിവസമാണ് യുഎഇയില്‍ മഴ പെയ്യുന്നത്. റാസല്‍ ഖൈമ, അല്‍ ഐന്‍, ഷാര്‍ജയിലെ മലീഹ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്.

നിരവധി ഇടങ്ങളില്‍ വാദികള്‍ കര കവിഞ്ഞ് ഒഴുകി. റാസല്‍ ഖൈമയില്‍ ഉച്ചയോടെ തുടങ്ങിയ മഴ വൈകുന്നേരം വരെ തുടര്‍ന്നു. റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

ഇന്നലെ പെയ്ത ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.
Previous Post Next Post