സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ ഭാഗമായി പലയിടത്തും ബ്ലാക്ക് ഔട്ട്; വൈദ്യുതി വിച്ഛേദിക്കും


സംഘർഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രില്‍ തുടരുകയാണ്. മോക് ഡ്രില്ലിന്റെ ഭാ​ഗമായി പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഔട്ട് ഉണ്ടാവും. രാജ്യ തലസ്ഥാനത്ത് രാത്രി എട്ട് മുതൽ 8.15 വരെ വൈദ്യുതി വിച്ഛേദിക്കും. ബിഹാറിലെ പാറ്റ്നയിലും ഉത്തർ പ്രദേശിലെ പ്രയാ​ഗ് രാജിലും എഴ് മണിക്ക് മോക് ഡ്രിൽ ആരംഭിച്ചു

കേരളത്തിൽ 14 ജില്ലകളിലും ഇന്ന് വൈകുന്നേരം നാല് മണിക്ക് മോക് ഡ്രിൽ നടന്നു. 126 ഇടങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തിയത്. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങി. അപകട സൈറൺ മുഴങ്ങിയതോടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ചു. വൈകിട്ട് 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സൈറൺ 3 വട്ടം നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി. സൈറണുകൾ ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കുകയായിരുന്നു. 1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.

Previous Post Next Post